
മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅദിൻ അക്കാദമിക്ക് കീഴിൽ 40 ദിവസം നീണ്ടു നിൽക്കുന്ന മൗലിദ് ജൽസക്ക് തുടക്കമായി. സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം നിർവഹിച്ചു.മഅദിൻ ഗ്രാന്റ് മസ്ജിദിൽ എല്ലാ ദിവസവും രാവിലെ 5.30 മുതൽ പ്രഭാത മൗലിദ് സദസ്സ് നടക്കും. റബീഉൽ അവ്വൽ 12 വരെ രാത്രി ഏഴു മുതൽ എട്ടു വരെ ഓൺലൈൻ മൗലിദ് ജൽസ സംഘടിപ്പിക്കും. മഅദിൻ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ 15ന് വൈകീട്ട് നാലിന് നബിദിന സ്‌നേഹ റാലി മലപ്പുറത്ത് നടക്കും. 16ന് പുലർച്ചെ 3.30 മുതൽ മഅദിൻ ഗ്രാന്റ് മസ്ജിദിൽ ഗ്രാന്റ് മൗലിദ് സദസ്സും പ്രാർഥനാ സംഗമവും നടക്കും. സമസ്ത സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി നേതൃത്വം നൽകും.