
വേങ്ങര: ചേറൂർ പി.പി.ടി.എം.വൈ ഹയർസെക്കൻഡറി സ്‌കൂൾ ഭൂമിത്രസേന, എൻ.എസ്.എസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചു. ചേറൂർ പൂക്കുളം പാടത്ത് തുടർച്ചയായി നാലാം വർഷമാണ് കെ മലിഹ, കെ.മുർഷിദ, സി.എം.അഫ്റൂസ, ഹംന ഫാത്തിമ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടീൽ ഉത്സവം സംഘടിപ്പിച്ചത്. നാല് മാസം കൊണ്ട് വിളവെടുക്കാവുന്ന പൊന്മണിയെന്ന പുതിയ നെൽവിത്താണ് അരയേക്കറിൽ നട്ടത്. പൂകുളംപാടത്തെ യുവനെൽകർഷകരായ കെ.പി.യൂസഫ്, കെ.ഹംസ, കെ.ടി.മുഹമ്മദ് കുട്ടി,
ടി.അജീഷ് തുടങ്ങിയവരാണ് കുട്ടികൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുന്നത്. നടീൽ ഉത്സവം കണ്ണമംഗലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റൈഹാനത്ത് നിർവഹിച്ചു. പ്രിൻസിപ്പൽ പി.ടി.ഹനീഫ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.ബഷീർ കോർഡിനേറ്റർമാരായ കെ.ടി.ഹമീദ്, ടി റാഷിദ്, പുള്ളാട്ട് ഹംസ, സി.കെ.ഷാനവാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.