
പെരിന്തൽമണ്ണ: റബീഉൽ അവ്വൽ മാസത്തിൻ്റെ വരവറിയിച്ച് കൊണ്ട് അങ്ങാടിപ്പുറം പരിയാപുരം മഹല്ല് കമ്മിറ്റി വിളംബര ജാഥ നടത്തി. ജുമുഅത്ത് പള്ളിയിൽ നടന്ന മൗലിദ് സദസ്സിന് മുദരിസ് അലി ഫൈസി പാവണ്ണ നേതൃത്വം നൽകി. മഹല്ല് പ്രസിഡൻറ് ബഷീർ ദാരിമി പതാക ഉയർത്തി. ഖത്തീബ് അലി ഫൈസി പാവണ്ണ, ബഷീർ ദാരിമി പരിയാപുരം, അബ്ദുൽ അസീസ് ബദ്രി കാടാമ്പുഴ, അബ്ദുൽ ഹഖ് ഫൈസി റഹ്മത്താബാദ്, കിനാതിയിൽ റഷീദ്, വാക്കാട്ടിൽ ഇഖ്ബാൽ, ആറങ്ങോടൻ അബ്ദുസ്സലാം, കിനാതിയിൽ ബഷീർ, അബ്ദുന്നാസർ മുസ്‌ലിയാർ, അബ്ദുൽ ഗഫൂർ ഫൈസി, ആണിയംപറമ്പൻ സിദ്ദീഖ്, വെളുത്ത് പറമ്പൻ നവാസ്, വി.കെ.റഫീഖ്, കെ.മുജീബ്, പി.പി.ഖാലിദ്, അബു ചോലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.