d
സി പിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്‌

കാളികാവ്: പഞ്ചായത്ത് മരാമത്ത് വർക്കുകൾ അക്രെഡിറ്റഡ് ഏജൻസിക്ക് നൽകിയതിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കൊല്ലാരൻ ഫൈസൽ, എൻ.എം. ഷെഫീഖ്, സി.ടി. സക്കറിയ, എൻ.നൗഷാദ്, കെ.ശ്യാമള, വാലയിൽ മജീദ്, പി.കെ.സുഫ്യാൻ, എം.കെ.ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി. കുഞ്ഞാലി മന്ദിരത്തിൽ നിന്നും തുടങ്ങിയ മാർച്ച് കാളികാവ് ജംഗ്ഷൻ ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തി. സ്ഥലത്ത് ശക്തമായ പോലീസ് കാവലേർപ്പെടുത്തിയിരുന്നു.