പൊന്നാനി :ചലന വൈകല്യമുള്ള ഭിന്നശേഷിക്കാരോട് പൊന്നാനി മുനിസിപ്പാലിറ്റി അധികൃതർ കാണിക്കുന്ന അവഗണനയ്ക്കും നീതി നിഷേധത്തിനും എതിരെ എ.കെ.ഡബ്ള്യു.ആർ.എഫ് പൊന്നാനി താലൂക്ക് കമ്മിറ്റി മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു .ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്, താലൂക്ക് പ്രസിഡന്റ അബൂബക്കർ, താലൂക്ക് സെക്രട്ടറി ജാഫർ , മുൻസിപ്പാലിറ്റി പ്രസിഡന്റ് ബാദുഷ കടവനാട്, സെക്രട്ടറി മൻസൂർ പൊന്നാനി, ഇർഷാദ് പൊന്നാനി, റംസീന പൊന്നാനി, സീനത്ത് വെളിയങ്കോട്, റബീഹ്, സൽമ, ബുഷറ, സന്തോഷ് കക്കിടിപ്പുറം എന്നിവർ നേതൃത്വം നൽകി.