d
നഗരസഭ 28ാം വാർഡ് ജൂബിലിയിലെ ചെണ്ടുമ്മല്ലി പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടന ചടങ്ങിൽ നിന്ന്‌

പെരിന്തൽമണ്ണ: നഗരസഭ 28ാം വാർഡ് ജൂബിലിയിലെ ചെണ്ടുമല്ലി പൂക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.ഷാജി നിർവഹിച്ചു. കുടുംബശ്രീയുടെയും കൃഷിവകുപ്പിന്റെയും സഹായത്തോടെ പി.പി.എബ്രഹാം, കെ.എം. ബിനുമോൾ ദമ്പതികൾ ചെയ്ത ചെണ്ടുമല്ലി കൃഷിയാണ് ഓണമെത്തിയതോടെ വിളവെടുപ്പ് നടത്താനായത്.
വൈസ് ചെയർപേഴ്സൺ എ.നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, മെമ്പർ സെക്രട്ടറി ടി.രാജീവൻ, സി.ഡി.എസ് ചെയർപേഴ്സൺ വി.കെ.വിജയ,​ വൈസ് ചെയർപേഴ്സൺ സീനത്ത്, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.