d


മലപ്പുറം;വെൽഡിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഓൾ കൈന്റ്സ് ഓഫ് വെൽഡേഴ്സ് അസോസിയേഷൻ (എ കെ ഡബ്ലിയു എ )ജില്ലാ സമ്മേളനം ഒക്ടോബർ ആറിന് മലപ്പുറം ടൗൺഹാളിൽ ചേരും.
സമ്മേളനത്തിന്റെ നടത്തിപ്പിനായി നാണി തയ്യിലിനെ ചെയർമാനായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ഇത് സംബന്ധിച്ച യോഗം സംസ്ഥാന കമ്മറ്റി അംഗം നൗഫൽ കോക്കൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഭരതൻ മക്കരപ്പറമ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സത്താർ പെരുമുക്ക് സ്വാഗതവും ട്രഷറർ മൻസൂർ അലി ഹാജിയാർപള്ളി നന്ദിയും പറഞ്ഞു.