 
എടപ്പാൾ: മുതിർന്ന പൗരന്മാരുടെ ആരോഗ്യവും മാനസിക ഉല്ലാസവും ലക്ഷ്യം വച്ച് വട്ടംകുളത്ത് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി .ആയുർവേദ വകുപ്പും ഹോമിയോ വകുപ്പും സംയുക്തമായാണ് വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം .എ. നജീബ് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ഫസീല
സജീബ് അദ്ധ്യക്ഷയായിരുന്നു . മുൻ പ്രസിഡന്റ് കഴുങ്കിൽ മജീദ് , വികസന സ്റ്റാൻഡിംഗ് ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി, അംഗങ്ങളായ ശ്രീജ പാറക്കൽ, ഹാജറ മുതുമുറ്റത്ത്, ഇ .എസ്. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.