പൊന്നാനി :സംസ്ഥാന സർക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി കേരള ആയുഷ് മിഷൻ, ദേശീയ ആയുഷ് മിഷൻ, പൊന്നാനി നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാംമ്പ്, യോഗ പരിശീലനം, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ക്യാമ്പ് ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു.
ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ രാഖി പദ്ധതി വിശദീകരണം നടത്തി.
ജീവിത ശൈലി രോഗ ചികിത്സ ആയുർവ്വേദത്തിലൂടെ എന്ന വിഷയത്തിൽ ഡോക്ടർ സുബീന ക്ലാസ്സ് എടുത്തു.
ഉൃ. ആൻഷി യോഗ പരിശീലന സെഷൻ അവതരിപ്പിച്ചു. ഡോക്ടർമാരായ ആയിഷ ഷബ്നം,സുബിന, ആൻഷി, നബീല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എൺപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷീന സുദേശൻ സ്വാഗതവും ഡോക്ടർ ആയിഷ ഷബ്ന നന്ദിയും പറഞ്ഞു.