വണ്ടൂർ : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാപ്പിൽ മുരളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണൻ, ടി. വിനയദാസ് , അഷറഫ് പാറശ്ശേരി, മാളിയേക്കൽ രാമചന്ദ്രൻ, പൊത്തങ്ങോടൻ നൗഷാദ്, പി. ഹരിദാസൻ, സി. ദേവിദാസ് തുടങ്ങിയവർ പങ്കെടുത്തു.