മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന ഇലക്ട്രിക് വീൽചെയറുകളുടെ വിതരണം ഇന്ന് മലപ്പുറം നഗരസഭാ ടൗൺഹാളിൽ നടക്കും. രാവിലെ 9.30ന് പി. കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പി. ഉബൈദുള്ള എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 3.5 കോടി രൂപ വകയിരുത്തി 225 വീൽചെയറുകൾ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും.