
മലപ്പുറം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ മൂന്നുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ നേടിയവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം മലപ്പുറം ഗവ. കോളേജിൽ നടന്നു. പ്രോഗ്രാം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കോഴിക്കോട് റീജണൽ സെന്റർ ഡയറക്ടർ ഡോ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മലപ്പുറം സെന്റർ കോ ഓർഡിനേറ്റർ ഡോ. യു. ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.ജി.ഒ യു. ഡെപ്യൂട്ടി രജിസ്ട്രാർഡോ. എം.കെ. പ്രമോദ്, അസിസ്റ്റന്റ് കോഓർഡിനേറ്റർ എം. ഷാനവാസ്, ഡോ. എ. സി. നിസാർ എന്നിവർ സംസാരിച്ചു.