
തിരൂരങ്ങാടി : പരപ്പനങ്ങാടി കാർഷിക ബ്ലോക്കിന് കീഴിലെ കൃഷിഭവനുകളിൽ 11 മുതൽ 14 വരെ ഓണച്ചന്ത നടത്തും.കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങളും ജൈവ കാർഷിക ഉത്പന്നങ്ങളും ലഭിക്കും. നന്നമ്പ്ര, തെയ്യാല, പടിക്കൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, വള്ളിക്കുന്ന് അത്താണിക്കൽ, പറമ്പിൽപീടിക, മമ്പുറം ബൈപ്പാസ്, ചിറമംഗലം എന്നിവിടങ്ങളിലാണ് ഓണച്ചന്തകൾ. പി. അബ്ദുൽ ഹമീദ് എം.എൽ.എ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 11ന് രാവിലെ 11:30ന് ഉദ്ഘാടനം നിർവഹിക്കും.