d
ശിശു പരിപാലന ശിൽപശാല സംഘടിപ്പിച്ചു

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ശിശുക്ഷേമ സമിതി ക്രഷ് ജീവനക്കാർക്കു വേണ്ടി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മലപ്പുറം ഡി.പി.ആർ.സി കോൺഫറൻസ് ഹാളിൽ നടന്ന ശിൽപശാല ശിശുക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി ജി.എൽ. അരുൺ ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ യശ്പാൽ അദ്ധ്യക്ഷനായി .തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.ബൈജു, ജില്ലാ ജോ: സെക്രട്ടറി പി. രാജൻ,​ കെ. ഫത്തീല എന്നിവർ ആശംസകൾ നേർന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻ അംഗം തനൂജാ ബീഗം, എം.ഇ.എസ് അക്കാദമി ഒഫ് മെഡിക്കൽ സയൻസിലെ പ്രൊഫ: കെ. കെ. പുരുഷോത്തമൻ , ജയപ്രകാശ് കീഴാറ്റൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.