വണ്ടൂർ : വണ്ടൂർ പഞ്ചായത്ത് സി.ഡി.എസ് മെമ്പർമാരുടെ ഓണാഘോഷത്തിലേക്ക് സർപ്രൈസ് ഗിഫ്റ്റുമായി കഫേ കുടുംബശ്രീ ഹോട്ടൽ പ്രസിഡന്റ് കെ.സി. നിർമ്മല. മുഴുവൻ അംഗങ്ങൾക്കും ഓണക്കോടി നൽകി. ഓണസദ്യയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന അടക്കം പങ്കെടുത്തു. ഓണാഘോഷം സി.ഡി.എസ് പ്രസിഡന്റ് ടി.കെ. നിഷ ഉദ്ഘാടനം ചെയ്തു. ബ്ലോക്കംഗം കെ.കെ. സാജിതയും ചടങ്ങുകൾക്കെത്തി. ചടങ്ങുകൾക്ക് സി.ഡി.എസ് ഭാരവാഹികളായ ടി.കെ. നിഷ, എം.ധന്യ, രോഷ്നി കെ. ബാബു, ടി. ഖദീജ, വി. രാധാമണി, കെ.കെ. സാജിത തുടങ്ങിയവർ പങ്കെടുത്തു. 50 പേർക്കാണ് ഓണസദ്യ വിളമ്പിയത്