s

പെരിന്തൽമണ്ണ: കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസിന്റെ ജന്മനാട്ടിലെ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്. സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏഴിനെതിരെ ഒമ്പതുവോട്ടുകൾ പാസായതോടെയാണിത്. ചരിത്രത്തിൽ ആദ്യമായി 2020ലാണ് എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടുന്നത്. ഇ.എം.സിന്റെ ജന്മനാട്ടിലെ ഭരണം കൈവിട്ടത് സി.പി.എമ്മിന് ക്ഷീണം സൃഷ്ടിച്ചിരുന്നു. ഇന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം കൂടി പാസായാൽ ഭരണം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏലംകുളം പഞ്ചായത്തിലെ ആകെ 16 സീറ്റിൽ സിപിഎം ഏഴും സീറ്റും സിപിഐ ഒന്നും കോൺഗ്രസ് അഞ്ചും ലീഗ് രരണ്ടും സീറ്റുകളാണ് നേടിയത്. വെൽഫെയർ പാർട്ടിക്ക് ഒരു സീറ്റും കിട്ടി. വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണച്ചതോടെ ഇരുമുന്നണികൾക്കും തുല്യനിലയായി. നറുക്കെടുപ്പിലൂടെ സി.സുകുമാരൻ പഞ്ചായത്ത് പ്രസിഡന്റായി. മുസ്ലിം ലീഗിലെ കെ.ഹയറുന്നീസ വൈസ് പ്രസിഡന്റായി.

ഇന്നലെ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വരണാധികാരിയായി. ആറാം വാർഡ് മെമ്പർ രമ്യ മണിതൊടി എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തെന്നാണ് കോൺഗ്രസിന്റെ ആരോപണം.

അവിശ്വാസം പാസായതോടെ എൽഡിഎഫ് പ്രവർത്തകർ ഏലംകുളത്ത് ആഹ്ലാദം പ്രകടനം നടത്തി.

ഉത്തരേന്ത്യൻ മോഡലിൽ ബിജെപിയുടെ തന്ത്രമാണ് ഏലംകുളത്ത് സിപിഎം പയറ്റുന്നത്. സ്ഥാനമാനങ്ങളും പണവും വാഗ്ദാനം ചെയ്ത് അംഗങ്ങളെ ചാക്കിട്ട് പിടിച്ചാണ് ഭരണം പിടിച്ചെടുക്കുന്നത്

യുഡിഎഫ്

പഞ്ചായത്ത് ഭരണത്തിലെ അഴിമതികൾ മറനീക്കി പുറത്തുവന്നതോടെ കൂടെ നിൽക്കുന്ന അംഗങ്ങൾക്ക് പോലും ഭരണത്തിൽ അതൃപ്തിയായി. കാര്യക്ഷമമല്ലാത്ത പകൽവീട്, ലൈഫ് പദ്ധതി, തകർന്ന റോഡുകൾ, കത്താത്ത തെരുവ് വിളക്കുകൾ എന്നീ വിഷയങ്ങൾ ജനവികാരം ഭരണത്തിനെതിരാക്കി.

സി.പി.എം