കോട്ടക്കൽ: കോട്ടക്കൽ സമാധാനപുരത്ത് ദി കംപാഷൻ സെന്റർ സംഘടിപ്പിച്ച ഓണം സൗഹൃദ സംഗമം എം.പി. അബ്ദുസമദ് സമദാനി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി. അബ്ദുൽ ഗഫൂർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ മുനീർ കാലൊടി, എം.പി അബ്ദുൽ ലത്തീഫ്, സർവോദയ ബാലകൃഷ്ണൻ, ജയപ്രകാശ്, റഫീഖ് ചെലവൂർ, ബഷീർ വെട്ടം, പി. ഉണ്ണികൃഷ്ണൻ, സിദ്ദിഖ് വളാഞ്ചേരി, എം.എ റഫീഖ്, എൻ.സി ജലീൽ, ശാരദാമ്മ തയ്യിൽ, ഷാഹുൽ ഹമീദ് നടുവണ്ണൂർ, ഗിരിവാസൻ, അബ്ദുൽറസാഖ് മാടക്കൻ, യൂസുഫ് അമരിയിൽ എന്നിവർ പ്രസംഗിച്ചു.