മലപ്പുറം : മലപ്പുറം ഗവ. കോളേജിലെ എൻ.എസ് .എസ് യൂണിറ്റ്,
ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ചാപ്റ്റർ എന്നിവ സംയുക്തമായി മഞ്ചേരി ഗവ . മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . കോളേജിലെ അംബേദ്കർ ഹാളിൽ നടന്ന ക്യാമ്പിൽ 100 പേർ രക്തദാനം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട ഉദ്ഘാടനം നിർവ്വഹിച്ചു . പ്രോഗ്രാം ഓഫീസർമാരായ മൊയ്തീൻ കുട്ടി കല്ലറ , ഡോ . ടി . ഹസനത്ത് , വൊളന്റിർ സെക്രട്ടറിമാരായ ഖൻസ നടുവത്തു കുണ്ടിൽ , ഫാത്തിമ ഹെന്ന , ഖമറുന്നീസ , നന്ദിത , ഷഫീഖ് റഹ്മാൻ , നന്ദന , റിൻഷിദ , അർച്ചന എന്നിവർ നേതൃത്വം നൽകി . രക്തം ദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വൈസ് പ്രിൻസിപ്പൽ വിതരണം ചെയ്തു .