
മലപ്പുറം: പ്രവാസി അംശാദായം അടവാക്കുന്നതിൽ വീഴ്ച്ച വരുത്തിയവർ ക്ഷേമനിധി കുടിശ്ശിക അടവാക്കുമ്പോൾ പിഴ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം. മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗിന്റെ സേവന വിഭാഗമായ വിജിലന്റ് ടീം സംഘടിപ്പിച്ച പ്രവാസി, അസംഘടിത തൊഴിലാളി ക്ഷേമനിധി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി. ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് ട്രഷറർ ബാവ വിസപ്പടി, മണ്ഡലം മുസ് ലിം ലീഗ് ട്രഷറർ കെ.വി. മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.