മലപ്പുറം; അനധികൃത ഇറച്ചി കച്ചവടം നിറുത്തലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കടമുറി വാടകയ്ക്കെടുത്ത് ആവശ്യമായ സജ്ജീകരങ്ങൾ ഏർപ്പെടുത്തി ഇറച്ചി കച്ചവടം നടത്തുന്നവർക്ക് വില കുറച്ച് വിൽപ്പന നടത്തുന്ന അനധികൃതകച്ചവടക്കാർ ഭീഷണിയായി മാറിയതായി കമ്മിറ്റി വിലയിരുത്തി. ഇത് സംബന്ധിച്ച നിവേദനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്ക് കമ്മിറ്റി നൽകി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബഷീർ വണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഖാലിദ് മഞ്ചേരി, അഷറഫ് പള്ളിക്കൽ ബസാർ, ശിഹാബ് കുരിക്കൾ മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.