ചെമ്മാട് : ചെമ്മാട് പട്ടണത്തിലെ സ്വർണ വ്യാപാര രംഗത്തെ 40 വർഷത്തെ കുടുംബ പാരമ്പര്യം കാത്തുസൂക്ഷിച്ച പരിശുദ്ധിയുടെ നിറവിൽ എ.കെ.സി ജുവലറിയുടെ പുതിയ ഷോറൂമായ എ.കെ.സി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ന് പ്രവർത്തനമാരംഭിക്കും. കല്ലുപറമ്പൻ ഷോപ്പിംഗ് കോപ്ലക്സിൽ കാലത്ത് 10ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് മലബാർ ബുള്ളറ്റ് ബാൻഡ് ഒരുക്കുന്ന കലാവിരുന്നുണ്ടാവും. സോഷ്യൽ മീഡിയ താരങ്ങളായ കൊമ്പൻകാട് കോയ, കുഞ്ഞാപ്പു,​ സിനിമാതാരം തസ്നി ഖാൻ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന നറുക്കെടുപ്പിൽ ഭാഗ്യശാലികൾക്ക് സമ്മാനങ്ങളുമുണ്ട്.