
ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്തും കൃഷിഭവനും കാർഷിക വികസന സമിതിയും സംയുക്തമായി ഇടിമുഴീക്കലിൽ ആരംഭിച്ച പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ ഉദ്ഘാടനം ചെയ്തു. വിപണി വിലയേക്കാൾ 10 ശതമാനം വില കർഷകർക്ക് കൂടുതൽ നൽകി ഉപഭോക്താക്കൾക്ക് 30 ശതമാനം വിലക്കുറവിലാണ് പച്ചക്കറി വിൽക്കുന്നത്. 22 ഇനം പച്ചക്കറികൾ ലഭ്യമാണ്. 14 വരെയാണ് ചന്ത. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. മൃദുൽ, കെ.പി. ഹഫ്സത്ത് ബീവി, എ.പി. ജമീല, എം. പ്രതീഷ്, സി.ഹസ്സൻ, പി പരമേശ്വരൻ, ഉസൈൻ കാക്കഞ്ചേരി, കെ. അബ്ദുൾ ബഷീർ എന്നിവർ പ്രസംഗിച്ചു.