vvvv

കോട്ടക്കൽ: കുറ്റിപ്പുറം മേഖല യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഫാറൂഖ് നഗറിലെ പഞ്ചായത്ത് കുളത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തി. മുസ്ലിം ലീഗ് നേതാവ് ഫൈസൽ മുനീർ കാലൊടി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ചകളിൽ രാവിലെ 9;30 മുതൽ പരിശീലനം നടക്കും. വാർഡ് കൗൺസിലർ നസീറ കോയാപ്പു, സി.സി ഹനീഫ, നാസർ ബാവുട്ടി, പുളിക്കൽ കോയാപ്പു, സുബൈർ തയ്യിൽ, ഉമ്മർ കൊന്നക്കൽ, നാസർ കുഞ്ഞാപ്പു , ഷംസു പള്ളിപ്പുറം, കബീർ പുളിക്കൽ, കുഞ്ഞിമൊയ്തീൻ , അക്ബർ, (കുഞ്ഞാപ്പു), വാഹിദ് എന്നിവർ നേതൃത്വം നൽകി.