
കാളികാവ്: ഓണം പ്രമാണിച്ച് കാളികാവിൽ കർഷകച്ചന്ത ആരംഭിച്ചു . സംസ്ഥാന സർക്കാരിന്റെ ഓണ സമൃദ്ധി പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ മേൽനോട്ടത്തിലാണ് ചന്ത നടക്കുന്നത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മു ചന്ത ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് പി.ഷിജിമോൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സുബൈദ, കൃഷി ഓഫീസർ എം.ലനീഷ ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുധ, മെമ്പർമാരായ എൻ.മൂസ്സ, രമാ രാജൻ, എൻ. ഉമർകുട്ടി, എ.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.