
മലപ്പുറം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്താൻ വിവിധ പദ്ധതികളും പദ്ധതിയേതര പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന ഈ വർഷത്തെ വയോസേവ അവാർഡിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അർഹമായി . ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങിയതാണ് അവാർഡ്.
ജില്ലയിൽ വയോജനങ്ങൾക്കായി നടപ്പിലാക്കിയ നിരവധി മാതൃകാപരമായ പദ്ധതികൾ പരിഗണിച്ചാണ് പുരസ്കാരം. മന്ത്രി ആർ. ബിന്ദുവാണ് വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചത്.
കഴിഞ്ഞ മൂന്നു വർഷമായി വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സമൂഹത്തിൽ അവശത അനുഭവിക്കുന്ന മറ്റു വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേകമായി തന്നെ നിരവധി പദ്ധതികൾ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. വയോജനങ്ങൾക്കായി വിവിധ ബോധവത്കരണ ആഘോഷ പരിപാടികളും നടപ്പാക്കി .ഇതിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു.
ഇവ നേട്ടങ്ങൾ
മലപ്പുറം ജില്ലയെ സമ്പൂർണ വയോജന സൗഹൃദ ജില്ലയായി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിന് ലഭിച്ച ഈ അവാർഡ് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ,
വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം