k

മലപ്പുറം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണ ലക്ഷ്യവുമായി കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരോത്പാദന മന്ത്രാലയം നടപ്പിലാക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെൻസസിന് ജില്ലയിൽ തുടക്കമായി. സെൻസസിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽവച്ച് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സൂപ്പർവൈസർമാർക്കുള്ള പരിശീലന പരിപാടിക്ക് ജില്ലാ നോഡൽ ഓഫീസർ ഡോ.സഖറിയ സാദിഖ് മധുരക്കറിയൻ, ജില്ലാ എന്യുമറേറ്റർ എം. നിഷിദ് എന്നിവർ നേതൃത്വം നൽകി. എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി. ബിനോദ്, ആർ.എ.എച്ച്.സി എ.പി.ഒ ഡോ. എം.ജി ബിന്ദു, ഫീൽഡ് ഓഫീസർ കെ. രവീന്ദ്രനാഥൻ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഷനോജി ശങ്കർ എന്നിവർ സംസാരിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ലാൽ ജി. മാത്യു സ്വാഗതവും ജില്ലാ എന്യുമറേറ്റർ സി.പി പ്രഭിൻ നന്ദിയും പറഞ്ഞു.