
മലപ്പുറം: ജില്ലയിൽ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിൽ നഷ്ടപ്പെട്ടചെത്ത്തൊഴിലാളികൾക്ക് 2500 രൂപ വീതവും വിൽപ്പന തൊഴിലാളികൾക്ക് 2000 രൂപ വീതവും സാമ്പത്തിക സഹായം നൽകുന്നു. അർഹരായ തൊഴിലാളികൾ ആദ്യഗഡു സാമ്പത്തിക സഹായം ലഭിക്കാൻ അതത് കള്ളുഷാപ്പുകൾ ഉൾപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിൽ ടോഡി വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ അനുവദിച്ച തിരിച്ചറിയൽ രേഖ സഹിതം നേരിട്ട് ഹാജരായി സാമ്പത്തിക സഹായം കൈപ്പറ്റണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.