
വണ്ടൂർ : ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേ ഡ്രസ് കോഡിൽ. ഓലക്കുടയേന്തി മാവേലി. വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെ ഇത്തവണത്തെ ഓണാഘോഷം വർണ്ണാഭമായി. ആഘോഷങ്ങൾ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.എ. ലത്തീഫ് എം.എൽ.എ മുഖ്യാതിഥിയായി. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അസ്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ ടി അജ്മൽ, വൈസ് പ്രസിഡന്റ് ജെസ്സി ഇട്ടി, വി ശിവശങ്കരൻ, കെ സി കുഞ്ഞുമുഹമ്മദ്, എൻ എ മുബാറക്ക്, അഡ്വ. ടി രവീന്ദ്രൻ, കെ കെ സാജിത പ്രസംഗിച്ചു.