vvvvvvvvfff

മലപ്പുറം: സി.ബി.എസ്.ഇ സഹോദയ സ്‌കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റ് ലിങ്ക്വ ഫാന്റ'24 പുത്തനങ്ങാടി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സമാപിച്ചു. 253 പോയിന്റുകൾ നേടി കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ്കോളേജ് ക്യാമ്പസ് സീനിയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നേടി . 250 പോയിന്റുകൾ നേടി കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്‌കൂൾ രണ്ടും 214 പോയിന്റുകൾ നേടി തിരൂർ ബെഞ്ച്മാർക് ഇന്റർനാഷണൽ സ്‌കൂൾ മൂന്നും സ്ഥാനങ്ങൾ നേടി . പൊതു വിഭാഗം ഇംഗ്ലീഷ് ഹൃസ്വ ചിത്രം മത്സരത്തിൽ എം.ഇ.എസ് കുറ്റിപ്പുറം ഒന്നും ജെംസ് പബ്ലിക് സ്‌കൂൾ കൂരിയാട് രണ്ടും സേക്രഡ് ഹാർട്ട് സ്‌കൂൾ കോട്ടക്കൽ മൂന്നും സ്ഥാനങ്ങൾ നേടി . വൈകിട്ട് നടന്ന സമാപന സമ്മേളനം സഹോദയ ജനറൽ സെക്രട്ടറി എം. ജൗഹർ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ ഫാ. നന്നം പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു സഹോദയ മുഖ്യ രക്ഷാധികാരി കെ. ഉണ്ണികൃഷ്ണൻ ഓവറോൾ ട്രാഫികൾ സമ്മാനിച്ചു . ഐ.ടി കോഓർഡിനേറ്റർ പി .നിസാർഖാൻ,​ കാറ്റഗറി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഫാ. അജോ ആന്റണി , ജോബിൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി