
മലപ്പുറം: ഗുണമേൻമയുള്ള മെഡിക്കൽ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിൽ സ്വാശ്രയ സ്ഥാപനങ്ങൾ മുന്നേറിയിട്ടുണ്ടെന്നും ആ ശ്രേണിയിൽ എഡ്യുകെയർ ഡെന്റൽ കോളേജ് ഒന്നാംസ്ഥാനത്താണെന്നും സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ.രവിരാമൻ പ്രസ്താവിച്ചു. ചട്ടിപ്പറമ്പ് എഡ്യുകെയർ ഡെന്റൽ കോളേജിന്റെ 12ാമത് ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡെന്റൽ കോളേജ് പരിസരത്ത് ഒരുക്കിയ വേദിയിൽ 88 വിദ്യാർത്ഥികൾ ബി.ഡി.എസ് ബിരുദം ഏറ്റുവാങ്ങി. ചടങ്ങിൽ കോളേജ് മാനേജിംഗ് ഡയറക്ടർ കിളിയമണ്ണിൽ നാസർ അദ്ധ്യക്ഷത വഹിച്ചു. ഡോ. അജയകുമാർ ഹരിദാസ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രസാദ് രാജഗോപാൽ, ഓർത്തോ വിഭാഗം തലവൻ ഡോ. സാം പോൾ, പെരിയോ വിഭാഗം തലവൻ ഡോ. ശ്രീകാന്ത് പുത്തലത്ത് എന്നിവർ സംസാരിച്ചു.