മലപ്പുറം; ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ കേരള റീജിയൻ സംഘടിപ്പിക്കുന്ന പതിനേഴാമത് ദേശീയ ഷോർട്ട് ഫീച്ചേഴ്സ്, ഡോക്യുമെന്ററി ചലച്ചിത്രമേള സൈൻസ് ഒക്ടോബർ ഒന്നു മുതൽ അഞ്ചുവരെ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ നടക്കും. മലയാളസർവകലാശാലയുമായി ചേർന്നാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. മത്സര വിഭാഗം, ഫോക്കസ് , ജൂറി ചിത്രങ്ങൾ, ഹോമേജ് എന്നീ കാറ്റഗറികൾ കൂടാതെ സംഗീതം , നഗര പ്രശ്നങ്ങൾ , ഡോക്യുമെന്ററി നൗ, അന്തർ ദേശീയം എന്നീ നാല് വിഭാഗങ്ങൾ ഉൾപ്പെടെ 140 ഓളം ചിത്രങ്ങൾ മേളയുടെ ഭാഗമായുണ്ടാവും. ഡോക്യുമെന്ററി സംവിധായകൻ രാകേഷ് ശർമ്മ മുഖ്യാതിഥിയാവും. ടി.വി. ചന്ദ്രൻ, ആർ.പി. അമുദൻ തുടങ്ങിയ സംവിധായകരും പരിപാടിയിൽ പങ്കെടുക്കും.