
എടപ്പാൾ: എടപ്പാൾ ഉദിനിക്കര നിവാസികളുടെയും ഗാന്ധി സദൻ ഹോസ്റ്റൽ സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽഇരുപതോളം വയോധികരെ ഓണക്കോടി നൽകി ആദരിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധികയുടെ സാന്നിദ്ധ്യത്തിൽ വട്ടംകുളം പതിനാലാം വാർഡ് മെമ്പർ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി സദൻ ഹോസ്റ്റൽ സംരക്ഷണ സമിതി സെക്രട്ടറി രാജൻ പുറത്തൂർ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ, കെ. എസ്. കൃഷ്ണകുമാർ, കെ.പി.ലിഥിൻ എന്നിവർ പ്രസംഗിച്ചു.