
മലപ്പുറം: മുള/ ഈറ്റ മേഖലയിൽ പ്രവർത്തിക്കുന്ന കരകൗശല വിദഗ്ദ്ധർക്ക് സംസ്ഥാന ബാംബൂ മിഷൻ രജിസ്ട്രേഷൻ നൽകുന്നു. ആനുകൂല്യങ്ങൾ ലഭിക്കാനും കേരള ബാംബൂ ഫെസ്റ്റ് ഉൾപ്പെടെയുള്ള ബാംബൂ മിഷൻ പരിപാടികളിൽ പങ്കെടുക്കുന്നതിനും ഈ രജിസ്ട്രേഷൻ ആവശ്യമാണ്. www.keralabamboomission.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ജില്ലാ വ്യവസായ കേന്ദ്രം മുഖേന ബാംബൂ മിഷനിലേക്ക് അയച്ചും രജിസ്റ്റർ ചെയ്യാം.