
കോട്ടക്കൽ: പാണ്ഡമംഗലം ഭാഗത്ത് വീടുകളിൽ മോഷണം പതിവാകുന്നു. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലും കുറച്ച് ദിവസം അടച്ചിട്ട് മാറിത്താമസിക്കുന്ന വീടുകളും കേന്ദ്രീകരിച്ചാണ് മോഷണം. കഴിഞ്ഞ നാല് മാസങ്ങളിലായി നാലോളം വീടുകളിൽ മോഷണം നടന്നു.നാല് മാസം മുമ്പ് റിട്ട. അദ്ധ്യാപിക വീടടച്ച് പോയ സമയത്ത് വീട്ടിൽ മോഷണം നടന്നിരുന്നു. ചെറിയ തോതിൽ സ്വർണവും വീട്ടിലെ അലമാരയിൽ സൂക്ഷിച്ച പണവും നഷ്ടമായി. കഴിഞ്ഞ ആഴ്ച പാണ്ഡമംഗലത്ത് കൃഷി ഡിപ്പാർട്ട്മെന്റിൽനിന്നും റിട്ടയർ ചെയ്ത കെ.പി. ഉമാദേവിയും കുടുംബവും വീട് പൂട്ടി പേരക്കുട്ടിയുടെ പഠനാവശ്യത്തിനായികോഴിക്കോട് മുക്കത്ത് താമസിക്കുന്ന സമയത്താണ് വീട്ടിൽ മോഷണം നടന്നത്. വീട്ടിൽ നിന്നും സ്വർണവും പണവും നഷ്ടപ്പെട്ടു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധന സാമഗ്രികളും വലിച്ചു വാരിയിട്ട നിലയിലാണ്. പ്രദേശത്ത് രാത്രി കാലങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂർ ഇടവേളകളിൽ പൊലീസ് പട്രോളിംഗ് വേണമെന്ന് എൻ.എസ്.എസ് കരയോഗം കോട്ടക്കൽ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കരയോഗം പ്രസിഡന്റ് പി ഗോപികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു