
വണ്ടൂർ : തിരുവാലി പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തി പങ്കിടുന്ന വണ്ടൂർ ഗ്രാമപഞ്ചായത്തിലും പനി ബാധിതരെ കണ്ടെത്തുന്നതിനായുള്ള സർവേയ്ക്ക് തുടക്കം. ഇതുമായി ബന്ധപ്പെട്ട് വണ്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന പ്രത്യേക യോഗം ചേർന്നു. പ്രസിഡന്റ് വി. എം. സീന അദ്ധ്യക്ഷത വഹിച്ചു. തിരുവാലി പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വണ്ടൂർ പഞ്ചായത്തിലെ 17,18, 22, 23, 1 വാർഡുകളിലാണ് സർവേയ്ക്ക് തുടക്കമായിട്ടുള്ളത്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് സർവ്വേ നടക്കുക. 23-ാം വാർഡിലാണ് സർവ്വേ ആരംഭിച്ചിട്ടുള്ളത്. മൂന്നു ദിവസങ്ങളിലായി സർവേ പൂർത്തിയാക്കാനാണ് തീരുമാനം. യോഗത്തിൽ വൈസ് പ്രസിഡന്റ് പട്ടിക്കാടൻ സിദ്ദിഖ്, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഉമ്മർ പള്ളിയാളി തുടങ്ങിയവർ പങ്കെടുത്തു