ffff

പൊന്മള: വട്ടപ്പറമ്പ് മസ്ജിദുന്നൂർ പള്ളി ഖത്തീബിന്റെ മുറിയിലെ മേശവലിപ്പിൽ നിന്നും 12,000 രൂപ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശി മുഹമ്മദ് സൽമാൻ അഹമ്മദ് ആണ് അറസ്റ്റിലായത്. നാട്ടുകാരുടെ സഹായത്തോടെ കോട്ടക്കൽ എസ്‌.ഐ ഫാദിൽ റഹ്മാൻ,​ എസ്.സി.പി.ഒ ജിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നേരത്തെയും കേസുകളിൽ ഉൾപ്പെട്ടിട്ടുളളയാളാണ് ഇയാൾ. ഇയാൾക്ക് എതിരെ വിവിധ ജില്ലകളിലായി സമാന സ്വഭാവമുള്ള മൂന്ന് കേസുകൾ നിലവിലുണ്ട്.