പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെരക്കാപറമ്പ് ആശാരിപ്പടി ഗോൾഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വിവിധ മത്സരങ്ങൾ, വടംവലി, വിവിധ കലാ പരിപാടികൾ, ബമ്പർ കൂപ്പൺ നറുക്കെടുപ്പ് എന്നിവയാണ് സംഘടിപ്പിച്ചത്. മത്സര വിജയികൾക്കുള്ള സമ്മാനദാനം വാർഡ് മെമ്പർ കോറാടൻ റംല നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് സി. സുബിൻ ലാൽ, സെക്രട്ടറി എ. അഖിൽ ശ്രീധരൻ, കെ. ബാലകൃഷ്ണൻ, വി.പി ഷെരീഫ്, എം. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.