മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാമത് ചരിത്രാന്വേഷണ യാത്രയ്ക്ക് തുടക്കം. യാത്ര സംസ്ഥാന സെക്രട്ടറി മജീദ് കാടേങ്ങൽ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ.ഗഫൂർ,സംസ്ഥാന സെക്രട്ടറി കെ.ഫസൽ ഹഖ്, ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻ കുട്ടി, ട്രഷറർ കെ.എം ഹനീഫ, ഓർഗനൈസിംഗ് സെക്രട്ടറി സഫ്ദറലി വാളൻ എന്നിവർ നേതൃത്വം നൽകി.