വണ്ടൂർ : തിരുവാലി നടുവത്തെ നിപമരണത്തെ തുടർന്ന് തൊട്ടടുത്ത വണ്ടൂർ പഞ്ചായത്തിലും പനിബാധിതരെ കണ്ടെത്താൻ രണ്ടാം ദിവസവും ആരോഗ്യ വകുപ്പിന്റെ സർവ്വേ. അഞ്ച് വാർഡുകളിലായി നൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു സർവേ.വണ്ടൂർ പഞ്ചായത്തിലെ 1, 17, 18, 22, 23 വാർഡുകളിലാണ് സർവേ നടക്കുന്നത്. 10 പനികേസുകളാണ് കഴിഞ്ഞ ദിവസത്തെ സർവേയിൽ വണ്ടൂർ പഞ്ചായത്തിൽ കണ്ടെത്തിയത്. അതേ സമയം ഇവരാരും തന്നെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരല്ല. വണ്ടൂർ പഞ്ചായത്തിൽ ഇതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ മാസ്‌ക്ക് ധരിക്കണമെന്ന് പ്രസിഡന്റ് വി.എം. സീന അഭ്യർത്ഥിച്ചു.സർവേ ഇന്നത്തോടെ പൂർത്തിയാക്കും