വണ്ടൂർ : പനി സർവേയുമായി ബന്ധപ്പെട്ട് ഫീൽഡിൽ നടക്കുന്നത് മികച്ച പ്രവർത്തനങ്ങളെന്ന് എ. പി. അനിൽ കുമാർ എം.എൽ.എ. രണ്ട് മണിയോടെ തിരുവാലി പൂളക്കൽ പി.എച്ച്.സി യിലെത്തിയ എം.എൽ.എ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രസിഡന്റ് കെ. രാമൻകുട്ടിയടക്കം ആശുപത്രിയിലെത്തി. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്‌ൻമെന്റ് സോണായ വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. പൊതുജനങ്ങൾ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ട്. ഇന്നുമുതൽ തിരുവാലി പഞ്ചായത്തിലെ പനി സർവേയിൽ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ മാത്രമാകും പങ്കെടുക്കുക.