prakdanam

വണ്ടൂർ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വൻ അഴിമതി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് വണ്ടൂരിൽ പ്രതിഷേധ പ്രകടനം. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കാപ്പിൽ മുരളി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.മുരളീധരൻ, ടി.വിനയദാസ്, അഷ്റഫ് പാറശ്ശേരി, കെ.ടി.ഷംസുദ്ദീൻ, സലാം എമങ്ങാട്, ശരീഫ് തുറക്കൽ, വി.എം.അഷ്റഫ്, പൊത്തങ്ങോട് നൗഷാദ്, നൗഫൽ പാറക്കുളം തുടങ്ങിയവർ പങ്കെടുത്തു.