meeladh

നിലമ്പൂർ:മതസൗഹാർദ്ദത്തിന്റെ കാഴ്ചയായി മാറി നിലമ്പൂർ രാമൻകുത്ത് വിഖായത്തുൽ ഇസ്ലാം മദ്രസ സംഘടിപ്പിച്ച നബിദിന മീലാദ് റാലി
.റാലി രാമൻകുത്ത് നേതാജി റോഡ് സമീപത്ത് എത്തുമ്പോൾ എല്ലാവർഷവും ലക്ഷ്മി അമ്മ നോട്ടുമാലയുമായി കാത്തിരിക്കും. മഹല്ല് ഖാസിക്കും ദഫ് വിദ്യാർത്ഥികൾക്കുമാണ് നോട്ടുമാല നൽകാറുള്ളത്. സ്വീകരണം ഏറ്റുവാങ്ങിയതിനു ശേഷം ഇവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ഉസ്താദ് നടത്തും. എല്ലാ വർഷവും മുടങ്ങാതെ ലക്ഷ്മി അമ്മ നബിദിന റാലിക്ക് സ്വീകരണം നൽകാനായി കാത്തിരിക്കും. മറ്റൊരു മനോഹര കാഴ്ച്ചയായിരുന്നു കാരാട്ടുകുളങ്ങര ദേവി ക്ഷേത്രത്തിൽ നൽകിയ സ്വീകരണം. മധുര പാനീയങ്ങൾ നൽകിയാണ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ റാലിയെ സ്വീകരിച്ചത്.