d


തവനൂർ: ബാലസംഘം മലപ്പുറം ജില്ലാ സമ്മേളനം വിപുലമായ അനുബന്ധപരിപാടികളോടെ ഒക്ടോ: 19, 20 തിയതികളിൽ തവനൂരിൽ നടക്കും. ജില്ലയിലെ മറ്റു 17 ഏരിയകളിലും വൈവിദ്ധ്യമാർന്ന അനു ബസ പരിപാടികളും തവനൂരിൽ എല്ലാ യൂണിറ്റുകളിലും ഹാപ്പിനെസ് ഫെസ്റ്റുകൾ ,1000 കുട്ടികൾ പങ്കെടുക്കുന്ന ബാല സൗഹൃദ സംഗമം എന്നീ പരിപാടികൾക്കും യോഗം രൂപം നൽകി. സംഘാടക സമിതി രൂപീകരണ യോഗം കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് പി കെ അബ്ദുള്ള നവാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡണ്ട് എ ശിവദാസൻ, കെ.വി.സുധാകരൻ ,തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി. ശിവദാസ് ,പുറത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി ഒ ശ്രീനിവാസൻ, ബാലസംഘം സംസ്ഥാന എകസിക്യൂട്ടീവ് അംഗം സി വിജയകുമാർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പ്രസിഡണ്ട് ആദിയസിലിയ അദ്ധ്യക്ഷയായി. ജില്ലാ കൺവീനർ പി സതീശൻ വിശദീകരണം നടത്തി .കെ പി വേണു ചെയർമാൻ, പി സതീശൻ ജനറൽ കൺവീനർ, കെ.വി. ശിവദാസ് ആക്ടിങ്ങ് കൺവീനർ, ബി ജി ശ്രീജിത്ത് ട്രഷറർ ആയി സംഘാടക സമിതി രൂപീകരിച്ചു .