hb

മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിൽ നീതി ലഭിക്കും വരെ മുസ്ലിം ലീഗ് പോരാടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസിൽ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വിടുതൽ ഹർജി തള്ളിയ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗൂഢാലോചനയിൽ ജയരാജൻ പങ്കാളിയായിട്ടുണ്ടെന്നത് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. കോടതിയിൽ നിന്ന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.