
മലപ്പുറം: വയനാട് ദുരന്തവുമായി കോടതിയിൽ സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടത്തിൽ കള്ളക്കണക്കുണ്ടാക്കിയ കൊള്ളസർക്കാരിനെതിരെ മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹാരിസ് ആമിയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ, ട്രഷറർ കെ.പി സവാദ്, ഭാരവാഹികളായ ഹുസൈൻ ഉള്ളാട്ട്, എസ്. അദ്നാൻ, സമീർ കപ്പൂർ, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, ശിഹാബ് തൃപ്പനച്ചി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി.പി. സാദിഖലി, സുബൈർ മൂഴിക്കൽ, എം.ടി. മുഹമ്മദലി, അഡ്വ. അഫീഫ് പറവത്ത്, ഇബ്രാഹിംകുട്ടി, റസാഖ് വാളൻ നേതൃത്വം നൽകി.