t

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തുവന്ന ഒരാളുടെ പരിശോധനാ ഫലംകൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ്. ഇതോടെ ആകെ 37പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ഇന്നലെ പുതുതായി രണ്ടുപേരെകൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. ഇവർ ഹൈറിസ്‌ക് വിഭാഗത്തിൽ ഉള്ളവരാണ്. രോഗലക്ഷണങ്ങളുമായി രണ്ടുപേർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായി.