മലപ്പുറം: ജില്ലയിൽ നിപ, എം പോക്സ് രോഗങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ നമദേവ് കോബർഗഡെ എന്നിവർ ഓൺലൈനായും എം.എൽ.എമാരായ പി.വി.അൻവർ, എ.പി. അനിൽകുമാർ, പി. അബ്ദുൽ ഹമീദ്, അഡ്വ. യു.എ. ലത്തീഫ്, ജില്ലാ കളക്ടർ വി.ആർ. വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ റീന, പെരിന്തൽമണ്ണ സബ് കളക്ടർ അപുർവ തൃപാദി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, എൻ.എച്ച്.എം ഡി.പി.എം ഡോ. ടി.എൻ അനൂപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീനിവാസൻ (മമ്പാട്), കെ. രാമൻകുട്ടി (തിരുവാലി), സീനത്ത് (വണ്ടൂർ), ടി. അഭിലാഷ് (എടവണ്ണ) ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓഫ്‌ലൈനായും പങ്കെടുത്തു.