
മലപ്പുറം: എസൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ ബ്രെയിൻ സർജറി എന്ന പേരിൽ സംവാദ പരമ്പര ഇന്ന് തിരൂരിൽ. ചന്ദ്രശേഖർ രമേശ്, നിഷാദ് കൈപ്പള്ളി, ആരിഫ് ഹുസൈൻ തെരുവത്ത് എന്നിവർ പങ്കെടുക്കും. മാധ്യമ പ്രവർത്തകൻ എം.എസ്. ബനേഷ് അവതാരകനാകും.
ഇന്ന് തിരൂർ വാഗൺ ട്രാജഡി ഹാളിന് മുന്നിലും നാളെ മഞ്ചേരി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപവും വൈകിട്ട് അഞ്ചു മുതൽ ഏഴര വരെയാണ് പരിപാടി. യഥാക്രമം ആയുർവ്വേദത്തിന് പാർശ്വഫലങ്ങളുണ്ടോ, പ്രാർത്ഥന ആശ്വാസമോ, മനുഷ്യൻ കുരങ്ങിൽ നിന്നാണോ ഉണ്ടായത്, ദൈവം അന്ധവിശ്വാസമോ എന്നീ വിഷയങ്ങളാണ് ചർച്ചചെയ്യുക.