
പൊന്നാനി : കുണ്ടുകടവ് പാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും അധികൃതരിൽ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും. ഗുരുവായൂർ -പൊന്നാനി-കുന്നംകുളം റൂട്ടിലോടുന്ന ബസുകൾ മാറഞ്ചേരി കുണ്ടുകടവ് വരെ മാത്രം സർവീസ് നടത്തൂ. ബിയ്യം കാഞ്ഞിരമുക്ക് റോഡിലൂടെ വലിയ ബസുകൾക്ക് സർവീസ് നടത്താനാവില്ല. നടത്തിയാലും സമയക്രമം പാലിക്കാനാവില്ല. അതിനാൽ മാറഞ്ചേരി കടവത്ത് വച്ച് സർവ്വീസ് അവസാനിപ്പിക്കും. മാറഞ്ചേരി, എരമംഗലം, കോതമുക്ക് , പുത്തൻപള്ളി ഭാഗത്തുനിന്നും പൊന്നാനിയിലേക്കും തിരിച്ചും യാത്രചെയ്യുന്നവർക്ക് ഇതേറെ ബുദ്ധിമുട്ടുണ്ടാക്കും.