മലപ്പുറം: മിഥുനം പബ്ലിക്കേഷൻസിന്റെ സാഹിത്യഭൂമി കവിതാ പുരസ്‌കാരം പ്രശസ്ത കവിയും കുഞ്ഞുണ്ണി മാഷുടെ ശിഷ്യനുമായ മുരളീധർ കൊല്ലത്തിന് പ്രശസ്ത ഗാന രചയിതാവ് കോട്ടയ്ക്കൽ കുഞ്ഞുമൊയ്തീൻ കുട്ടി സമ്മാനിച്ചു . മുലപ്പാലും ഭാഷയും എന്ന കവിതയ്ക്കാണ് പുരസ്‌ക്കാരം . കോട്ടക്കുന്ന് ബാങ്ക് ഓഡിറ്റോറിയത്തിൽ കഥാകൃത്തും നടനും സംവിധായകനുമായ പ്രമോദ് മണ്ണിൽതൊടി അദ്ധ്യക്ഷത വഹിച്ചു .കവികളായ ആരിഫ മെഹ്ഫിൽ , ഓമന കരുമത്തിൽ, ചെമ്മാണിയോട് ഹരിദാസൻ, ഗോപാലകൃഷ്ണൻ മേലാറ്റൂർ ,മോഹൻ കുന്നുംപുറം, ബാബു കാവുങ്ങൽ ,ഡോ :സത്യനാഥൻ , ഗായിക പരപ്പിൽ രമ , സാലിഹ് മഞ്ചേരി ,ഡെയ്സി മടത്തിശേരി ,ശിവദാസ് വാര്യർ , വിഷ്ണുനാരായണൻ , പ്രദീപ് മുണ്ടുപറമ്പ് എന്നിവർ പ്രസംഗിച്ചു .